ചന്തേര റെയില്‍വേ സ്റ്റേഷനിലെ നീലക്കോഴികള്‍
ചന്തേര റെയില്‍വേ
സ്റ്റേഷനിലെ നീലക്കോഴികള്‍
ആരെയും കൂസാക്കാതെ
വെയിലില്‍ കൊത്തിപ്പെറുക്കുന്നു.
എന്തെന്നറിയില്ല
അവ ഉദ്ധരണികളും ഗ്രന്ഥസൂചിയും ഇല്ലാതെ
തെളിവ്
സമഗ്രികളില്ലാതെ പട്ടയവും കരയോഗവും ഇല്ലാതെ
പാട്ടുകുര്‍ബാന
കൂടാതെ നോമ്പും മീറ്റിംഗും ഇല്ലാതെ
പാളത്തിലെ ഓടുന്ന
തീവണ്ടികളെ നോക്കാതെ
സമയം തെറ്റിയ
കോളേജ് പിള്ളേരെ നോക്കാതെ
കൈക്കൂലിയും
കൊലച്ചതിയും കൂവിപ്പോകുന്ന
നീണ്ട നാവുകളിലെ
വാക്കുകള്‍ കേള്‍ക്കാതെ
പല്‍ച്ചക്രങ്ങളുടെ
താളത്തില്‍ ഉലയാതെ
പീലിയഴകില്‍ മയിലിനെ
വെല്ലാതെ
പക്ഷി
നിരീക്ഷകരുടെ ക്യാമറകള്‍ക്ക് പിടികൊടുക്കാതെ
തത്ത്വജ്ഞാനികളെ
പറ്റി ഒട്ടുമേ അറിയാതെ
ഓര്‍ണിത്തോളജി
എന്തെന്നറിയാതെ
ദേണ്ട് ...പറന്ന്
പോയ്....!
No comments:
Post a Comment